കോഴിക്കോട്: ഹോട്ടലില്‍ നിന്ന് വാങ്ങി കഴിച്ച ബിരിയാണിയില്‍ ഇറച്ചി കിട്ടാത്തതിനെ ചോദ്യം ചെയ്തു. ഹോട്ടിലിലെ വാക്കു തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്ക് മാറി. ഹോട്ടല്‍ ജീവനക്കാരുടെ അടിയില്‍ തലയ്ക്ക് പരിക്കേറ്റ മധ്യവയസ്കന് മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്സ്വദേശി ഹനീഫാണ് (50) മരിച്ചത്.
കഴിഞ്ഞ പത്താം തീയതി മാവൂര്‍ റോഡില്‍ പുത്തന്‍ സ്റ്റാന്‍ഡിന് സമീപത്തായാണ് സംഭവം നടന്നത്. മദ്യ ലഹരിയിലായിരുന്ന ഹനീഫും സുഹൃത്തുക്കളും ഹോട്ടലില്‍ഭക്ഷണം കഴിക്കാനെത്തി കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു.
ഹോട്ടല്‍ ജീവനക്കാര്‍ പിടിച്ച് ഉന്തിയപ്പോള്‍ തലയടിച്ച് വീഴുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹനീഫ് മരണത്തിന് കീഴടങ്ങിയത്.
Discussion about this post