കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ 48 മണിക്കൂര്‍ ഉപവാസം തുടരുന്നു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിലുള്ള ഉപവാസത്തില്‍ ഇന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്, ഷാനിമോള്‍ ഉസ്മാന്, മുനവ്വറലി ശിഹാബ് തങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും.
അതോടൊപ്പം കര്‍ണാടക മന്ത്രി യുടി ഖാദറും ഇന്ന് ഉപവാസ സമരത്തില്‍ പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷുമാണ് പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. നിലവില്‍ കേസില്‍ ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post