ഇടുക്കി: മൂന്നാറില്‍ വീണ്ടും തണുപ്പ് പിടിമുറുക്കുന്നു. സെവന്‍മല എസ്റ്റേറ്റിലാണ് ഏറ്റവും ശക്തമായ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ തണുപ്പ്. ലക്ഷ്മി എസ്റ്റേറ്റിലെ താപനില പൂജ്യം ഡിഗ്രിയിലെത്തി. ശൈത്യം വീണ്ടും എത്തിയതോടെ എസ്റ്റേറ്റിലെ പുല്‍മേടുകളിലും തേയിലക്കാടുകളിലും പുലര്‍ച്ചെ മഞ്ഞുവീഴ്ച ശക്തമായിരുന്നു.
ജനുവരിയില്‍ അതിശൈത്യമെത്തിയശേഷം ഫെബ്രുവരിയോടെ പിന്‍വാങ്ങിയ തണുപ്പാണ് വീണ്ടും ശക്തമായിരിക്കുന്നത്. കഴിഞ്ഞ ജനുവരി രണ്ട്, മൂന്ന് തീയതികളിലാണ് ഏറ്റവും ശക്തമായ തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് നാല് ഡിഗ്രിവരെയെത്തിയ തണുപ്പ് ദിവസങ്ങളോളം നീണ്ടു നിന്നിരുന്നു.
Discussion about this post