തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് സാംസ്കാരിക മന്ത്രിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.
ഈ വര്‍ഷം മികച്ച നടന്, മികച്ച നടി, മികച്ച സിനിമ എന്നീ വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തന്, ഞാന്‍ പ്രകാശന്, കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിലും ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജും ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ജയസൂര്യയും കുപ്രസിദ്ധ പയ്യന്, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹന്‍ലാല്‍ എന്നിവരാണ് നടന്മാരുടെ മത്സരപട്ടികയില്‍ മുന്നിലുള്ളത്.
കമല്‍ ചിത്രമായ ആമിയിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യര്‍, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശര്യ ലക്ഷമി, ഓള് എന്ന സിനിമയിലുടെ എസ്തര് എന്നിവരാണ് നടിമാരുടെ പട്ടികയില്‍ മുന്നിലുള്ളത്. സിനിമകളുടെ വിഭാഗത്തില്‍ ജയരാജിന്റെ ‘രൗദ്രം’, ശ്യാമപ്രസാദിന്റെ ‘എ സണ്‍ഡേ’, ഷാജി എന്‍ കരുണിന്റെ ‘ഓള്’, സക്കറിയയുടെ ‘സുഡാനി ഫ്രം നൈജീരിയ’, പ്രജേഷ് സെന്നിന്റെ ‘ക്യാപ്റ്റന്‍’ തുടങ്ങിയ ചിത്രങ്ങളാണ് മികച്ച സിനിമയ്ക്കായുള്ള മത്സര പട്ടികയില്‍ ഉള്ളത്. കുമാര്‍ സാഹ്നി അധ്യക്ഷനായുള്ള ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.
Discussion about this post