മലപ്പുറം: രാജ്യദ്രോഹക്കുറ്റം ചുമത്ത് അറസ്റ്റ് ചെയ്ത മലപ്പുറം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം. ജില്ല വിട്ടുപോകരുത്, പാസ്പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ റിന്‍ഷാദ്, ഫാരിസ് എന്നിവര്‍ക്കാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുകയെന്ന പോസ്റ്റര്‍ പതിച്ചെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ 124 എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു ക്യാമ്പസില്‍ പോസ്റ്റര്‍ പതിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ മായയുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
Discussion about this post