തിരുവനന്തപുരം: ആക്രമത്തില്‍ പരിക്കേറ്റ ചികിത്സയിലായിരുന്ന ദളിത് യുവാവ് മരിച്ചു.പോത്തന്‍കോട് മങ്ങാട്ടുകോണത്ത് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ പരിക്കേറ്റു മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ദളിത് യുവാവാണ് മരിച്ചിച്ചത്.
മേലെ ചന്തവിള മണ്ണറത്തൊടി വീട്ടില്‍ രാജന് ശാന്ത ദമ്പതികളുടെ മകന് കിച്ചു എന്ന വിനയബോസ്(38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി റോഡിലൂടെ നടന്നു വരുകയായിരുന്ന വിനയബോസിനെ വഴിയരികിലുണ്ടായിരുന്ന നാലംഗ മദ്യപാമസംഘം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചു.
തുടര്‍ന്ന പോത്തന്‍കോട് പോലീസ് വിനയ്ബോസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികില്‍സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ ഇയാള്‍ മരിച്ചു. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പോലീസ് അന്വേഷണവും തുടങ്ങി.
Discussion about this post