തിരുവനന്തപുരം: കെആര്‍ മീരയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ വനിതാ കമ്മീഷന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് വനിതാ കമ്മീഷന് ഡിജിപിക്ക് നിര്‍ദേശം നല്കി. കെആര്‍ മീരയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
എഴുത്തുകാരി കെആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വാക്പോരില്‍ മീരയ്ക്കെതിരെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം നടത്തിയത്. തെറി വിളികള്കൊണ്ടായിരുന്നു പലരും മീരയെ ആക്രമിച്ചത്. ഇതിനെതിരെയാണ് കെആര്‍ മീര പരാതി നല്‍കിയത്.
കാസര്‍കോട് നടന്ന ഇരട്ട കൊലപാതകത്തില്‍ കെആര്‍ മീര അടക്കമുള്ള സാംസ്കാരിക പ്രവര്‍ത്തകരുടെ മൗനം ചോദ്യം ചെയ്ത വിടി ബല്‍റാമിനെതിരെ കെആര്‍ മീര പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് തുടങ്ങിയത്.
ഇതിന് മറുപടി ആയി പോ മോളേ മീരേ എന്ന് പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്പം പോലും ഭേദഗതി വരുത്താതെ പറയണമെന്ന് ബല്‍റാം തിരിച്ചടിച്ചതിന് പിന്നാലെയാണ് കെആര്‍ മീരക്ക് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം തുടങ്ങിയത്.
Discussion about this post