ഇടുക്കി: ഇടുക്കിയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. കര്‍ഷക ആത്മഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി എംഎം മണി രാജി വെക്കണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.
അതോടൊപ്പം കര്‍ഷകരുടെ കടം അടിയന്തിരമായി എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോമാ നഗരം കത്തിയപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് ജോയ്സ് ജോര്‍ജ് എംപിയെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷക വായ്പ അടയ്ക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു മാസം മുമ്പ് റബ്ബറിനടിക്കുന്ന കീടനാശിനി കഴിച്ച് ചികിത്സയിലായിരുന്ന അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രന് ഇന്നു പുലര്‍ച്ചെ മരിച്ചിരുന്നു. കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ഒരേക്കര്‍ ഭൂമി പണയപ്പെടുത്തി, ആറു ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന്റെ മനോവിഷമത്തിലാണ് സുരേന്ദ്രന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറയുന്നു.
Discussion about this post