ഷൊര്‍ണ്ണൂര്‍: ചെന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് മെയില്‍, ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റിയതിനെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന ഷൊര്‍ണ്ണൂര്‍ വഴിയുള്ള റെയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസും, എറണാകുളം ഭാഗത്തേക്ക് പോകുന്ന നിസാമുദ്ദീന്‍ മംഗലാപുരം മംഗള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസുമാണ് കടത്തിവിട്ടത്.
പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണ്ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് ട്രെയിന്‍ പാളം തെറ്റിയത്. ഇതോടെ ഷൊര്‍ണ്ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
എന്ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും, എസ്എല്‍ആര്‍ കോച്ചുമാണ് പാളം തെറ്റിയത്.
ഇതോടെ ഷൊര്‍ണൂരില്‍ നിന്നും കോഴിക്കോട്, തൃശ്ശൂര്‍ ഭാഗങ്ങളിലേക്കും പാലക്കാട് ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി.
Discussion about this post