തൃശ്ശൂര്‍ : സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ ഇടം പിടിക്കുന്നത് പാട്ടുകാരും കലാകാരന്മാരുമാണ്. അടുക്കളയില്‍ നിന്നും കാന്റീനില്‍ നിന്നും പണിസ്ഥലത്ത് നിന്നും ഉയരുന്ന മധുര ഗാനങ്ങള്‍ സംഗീത ലോകത്തിന് മുതല്‍കൂട്ടാവുന്നു…
രാജഹംസമായ് വന്ന് മലയാളി മനസില്‍ ഇടം നേടിയ ചന്ദ്രലേഖയെ അറിയില്ലേ? അടുക്കളയുടെ ഓരത്ത് നിന്ന് തന്റെ കുഞ്ഞിനെ ഒക്കത്തിരുത്തി മധുര സ്വരം പങ്കുവച്ച വീട്ടമ്മ ഇന്ന് മലയാളികള്‍ ഏറെ കേള്‍ക്കാന്‍ കൊതിക്കുന്ന പിന്നണി ഗായികയാണ്. അത്തരത്തില്‍ പണിക്കിടെ പാട്ടുപാടി ശങ്കര്‍ മഹാദേവനെ വരെ വീഴ്ത്തിയ മിടുക്കനായ പാട്ടുകാരനും പ്രത്യക്ഷപ്പെട്ടത് സോഷ്യല്‍ മീഡിയയില്‍ തന്നെ
എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒരു ഗായകനു പിന്നാലെയാണ്. ‘ആലിലക്കണ്ണാ നിന്റെ മുരളിക കേള്‍ക്കുമ്പോ’.. വിറകു വെട്ടുന്നതിനിടെ അയാള്‍ മധുര സ്വരത്തില്‍ പാടി… ‘വീട്ടില്‍ വിറക് കീറാനെത്തിയ ചേട്ടനാണ്.. ‘എന്ന തലവാചകത്തില്‍ പങ്കുവച്ച വിഡിയോ നിമിഷങ്ങള്‍ കൊണ്ടാണ് വൈറലായത്. ഇതോടെ ഒന്ന് മനസിലായി ജീവിക്കാന്‍ വേണ്ടി കയ്യില്‍ കോടാലി എടുത്തെങ്കിലും മനസു നിറയെ സംഗീതം നിറച്ചാണ് അദ്ദേഹം കഴിയുന്നത്.
തന്റെ പണി അല്‍പമെന്ന് പിഴയ്ക്കാതെ അദ്ദേഹം പാട്ടിനൊപ്പം മരം വെട്ടും ചെയ്തു. പാട്ടുകള്‍ ഓരോന്നായി മാറികൊണ്ടിരുന്നു. കേള്‍ക്കുന്നവരുടെ ഹൃദയം കവര്‍ന്ന താളവും ശ്രുതിയും… വിഡിയോ എടുക്കുന്ന വ്യക്തി ആവശ്യപ്പെടുമ്പോഴെല്ലാം പാടാനുള്ള പാട്ടുകള്‍ ഇയാള്‍ ഓര്‍ത്തെടുത്തുകൊണ്ടിരുന്നു. ഒടുവില്‍ ഈ വൈറല്‍ വിഡിയോയിലെ സംഗീതയാത്ര അവസാനിപ്പിച്ചതാകട്ടെ ദേശീയഗാനം ചുണ്ടില്‍ വിരിയിച്ചാണ്
Discussion about this post