മലപ്പുറം: മലപ്പുറം ഗവണ്മെന്റ് കോളേജ് വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ റിന്‍ഷാദിന്റെയും മുഹമ്മദ് ഫാരിസിന്റെയും ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുക. കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കണമെന്ന പോസ്റ്റര്‍ ക്യാമ്പസില്‍ പതിച്ചത് തങ്ങളല്ലെന്ന് റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറം പ്രവര്‍ത്തകരായ ഇവര്‍ വാദിച്ചു.
അതേസമയം ഇവര്‍ക്കെതിരെ പരാതി നല്കിയ കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളുടെ വാദം തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ഗവണ്മെന്റ് കോളേജ് ക്യാമ്പസില്‍ പോസ്റ്ററുകള്‍ കണ്ടത്. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ വെള്ളിയാഴ്ച റിന്‍ഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post