കണ്ണൂര്‍: വിമാനം റാഞ്ചല്‍ ഭീഷണിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. അന്തര്‍ ദേശീയ തലത്തില്‍ ഉണ്ടായ ഭീഷണിയാണ് കണ്ണൂരില്‍ സുരക്ഷ ശക്തമാക്കാന്‍ കാരണം. വിമാനത്താവളത്തില്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കര്‍ശനമാക്കി.
സംശയകരമായ സാഹചര്യത്തില്‍ ആരെ കണ്ടാലും പോലീസിന് കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശമുണ്ട്. ഇതോടൊപ്പം ആഭ്യന്തര- രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് സെക്കന്‍ഡറി ചെക്കിങ് സംവിധാനം ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ഉള്ള സിഐഎസ്എഫ് ജീവനക്കാരുടെ പരിശോധനയ്ക്കു ശേഷം എയര്‍ലൈന്‍സ് ജീവനക്കാരുടെ പരിശോധനയും കഴിഞ്ഞാണു യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. സിസിടിവി ക്യാമറ മുഴുവന്‍ നേരവും നിരീക്ഷണത്തിലാണ്. പ്രവേശന കവാടത്തില്‍ കേരള പൊലീസ് ചെക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post