‘ഉപ്പാച്ചീ പ്ലീസ്.. ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള്‍ പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ ഉപ്പ..’ പ്രവാസിയായാ ഉപ്പയുടെ ചങ്ക് പിടയുന്ന വാക്കുകളായിരുന്നു ആ കൊച്ചു കുട്ടിയുടേത്. എന്നാല്‍ ഉപ്പയ്ക്ക് തന്റെ മകളെ ഗള്‍ഫ് കാണിക്കാന്‍ സാമ്പത്തികം അനുവദിച്ചിരുന്നില്ല. ഒരു വീഡിയോ പങ്കുവച്ച് പറയാതെ പറഞ്ഞ ഉപ്പയുടെ സങ്കടങ്ങള്‍ കണ്ണീരോടെയാണ് പ്രവാസലോകവും മറ്റും കണ്ടിരുന്നത്.
സോഷ്യല്‍ ലോകത്ത് ഈ വിഡിയോ വൈറലായതോടെ ഫാത്തിമ ഫിദയെ ഗള്‍ഫ് കാണിക്കാന്‍ ഒട്ടേറേ പേര് രംഗത്തുവന്നു. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായെന്ന് ഫാത്തിമ തന്നെ സോഷ്യല്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്.
Discussion about this post