കാസര്‍കോട് ഇരട്ടക്കൊലപാതകം, അക്രമം; ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം

കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ നടന്ന ഇരട്ടക്കൊലപാതകവും തുടര്‍ന്ന് അരങ്ങേറിയ അക്രമസംഭവങ്ങളും കേരളത്തെ നടുക്കിയിരുന്നു. ഇപ്പോഴും സ്ഥിതിഗതികള്‍ ശാന്തമല്ല. സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധമുഖത്ത് സജീവമാണ്. അതേസമയം ജില്ലയില്‍ തുടരുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ന് സര്‍വ്വ കക്ഷി സമാധാന യോഗം ചേരും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.

ശരത്ത് ലാലിന്റേയും കൃപേഷിന്റേയും മരണത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട സിപിഎം നേതാക്കളുടെ വീടും വ്യാപാര സ്ഥാപനങ്ങളും സന്ദര്‍ശിക്കാന്‍ എത്തിയ പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്കെതിരെ സ്ത്രീകള്‍ അടക്കമുള്ള സംഘമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ശരത്തിന്റേയും കൃപേഷിന്റേയും വീടുകളില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ പ്രതിനിധിയായിട്ടാ
ണ് താന്‍ വന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം കേസില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മരിച്ചവരുടെ കുടുംബം രംഗത്തെത്തിയിരുന്നു മാത്രമല്ല കാസര്‍കോട് എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചും നടത്തി. അതില്‍ നേരിയ സംഘര്‍ഷമുണ്ടായി.

Exit mobile version