തൃശൂര്‍: പ്രളയസമയത്ത് കേരളത്തിന് 700 കോടി സഹായ വാഗ്ദാനം ഉണ്ടായപ്പോള്‍ അത് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ സഹായം സ്വീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ഒരു രാജ്യം സ്വമേധയാ സഹായം വാഗ്ദാനം ചെയ്തതാല്‍ അത് വേണ്ടെന്ന് പറയാന്‍ നിയമമില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാറിന് മുട്ടാപോക്ക് നയം വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന് ഒരു ന്യായീകരണവും ഇല്ലയെന്നും, യുഎഇയുടെ സഹായം നിഷേധിച്ചതിലൂടെ കേരളത്തിന് ലഭിക്കാമായിരുന്ന 1000ത്തില്‍ അധികം കോടി രൂപയുടെ സഹായം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപിയുടെ കൂടെയാണ് നമ്മുടെ നാട്ടില്‍ കോണ്‍ഗ്രസ്. ബിജെപിക്ക് ഒപ്പം നില്ക്കുക എന്ന വാശിയാണ് പ്രതിപക്ഷ നേതാവിന് എന്നും അദ്ദേഹം ആരോപിച്ചു
കേരളം രാജ്യത്തിന്റെ ഭാഗമാണ്. കേരളത്തെ സഹായിക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാറിന് ഉണ്ട്. ഇത് ജനങ്ങളുടെ വിഷയമാണ്. കേരളം പുനര്‍ നിര്‍മ്മിക്കപ്പെട്ടുകൂടാ എന്ന നയം കേന്ദ്രസര്‍ക്കാരിനും ഭരണ കക്ഷിയായ ബിജെപിക്കും ഉണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു
Discussion about this post