തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ നയമല്ലെന്ന് അദ്ദേഹം പറഞ്ഞു. കാസര്‍കോട് കൊലപാതക കേസില്‍ കുറ്റക്കാരായവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം കൊലപാതകത്തില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഇതര സര്‍ക്കാരുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയ സീതാറാം യെച്ചൂരി ദേശീയ തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആരുമായും ധാരണ ഇല്ലയെന്നും കൂട്ടിച്ചേര്‍ത്തു.
Discussion about this post