കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേറെ കോടതിയിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തന്നെ തുടരണമെന്നാണ് ദിലീപിന്റെ ആവശ്യം.
കേസിന്റെ വിചാരണ തൃശ്ശൂരിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജി വേണമെന്നുമാണ് നടി സമര്‍പ്പിച്ച ഹര്‍ജി. ഇതിനെ എതിര്‍ത്താണ് ദിലീപിന്റെ നീക്കം. കേരളത്തില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട നൂറുകണക്കിന് കേസുകള്‍ വേറെയും ഉണ്ടെന്നും നടിക്ക് എന്തിനു പ്രത്യേക പരിഗണന നല്‍കണം എന്നും ദിലീപ് ഹര്‍ജിയില്‍ പറഞ്ഞു. അതേ സമയം ദിലീപിന്റെ നീക്കം വിചാരണ വൈകിപ്പിക്കാനാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
Discussion about this post