കൊച്ചി: വൈപ്പിന്‍-പള്ളിപ്പുറം സംസ്ഥാന പാതയില്‍ ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം ശക്തം. വര്‍ധിച്ച് വരുന്ന് റോഡ് അപകടങ്ങളുടെ എണ്ണം പെരുകുന്നതാണ് കാരണം.
ബൈക്കുകള്‍ നിയന്ത്രിക്കുന്നതിനു സമഗ്ര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വൈപ്പിന്‍ ഐലന്‍ഡ് ജനകീയ പൗരസമിതി നേതൃത്വത്തില്‍ ആയിരം വീട്ടമ്മമാര്‍ ഒപ്പിട്ട നിവേദനം ഗതാഗതമന്ത്രിക്കും കലക്ടര്‍ക്കും നല്കുമെന്നു ജനകീയ കണ്‍വീനര്‍ അലി വളപ്പിലകം അറിയിച്ചു.
ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ പായുന്ന ബൈക്കുകളാണു അപകടം കൂടുതല്‍ വരുത്തുന്നത്. ഹെല്‍മറ്റ് ഇടാതെ വരുന്ന വാഹനംതടയാന് ഇറങ്ങുന്ന പൊലീസും ബൈക്കുകളുടെ അമിത വേഗത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയരുകയാണ്.
ഈ സാഹചര്യത്തിലാണ് അമിത വേഗം നിയന്ത്രിക്കുന്നതിനുള്ള നിവേദനം നല്‍കുന്നത്.
Discussion about this post