തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഗണ്‍മാനെ അനുവദിച്ചു. സ്വാമിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചത് പെട്രോള്‍ ഒഴിച്ചെന്ന് ശാസ്ത്രീയപരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ വിരലടയാളങ്ങളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. അതേസമയം കൂടുതല്‍ തെളിവുകള്‍ക്കായി പരിശോധനകള്‍ നടത്താനാണ് തീരുമാനം. പ്രദേശവാസികളെ ഉള്‍പ്പടെ ചോദ്യം ചെയ്യുന്നത് പോലീസ് ആലോചിക്കുന്നുണ്ട്
വളരെയേറെ ആസൂത്രണത്തിന് ശേഷം നടപ്പാക്കിയ പദ്ധതിയാണ് ആശ്രമം ആക്രമണമെന്നാണ് പോലീസ് നിഗമനം. പ്രഥമദൃഷ്ട്യ കണ്ടെത്താകുന്ന ഒരു തെളിവുകളും പോലീസിന് ഇതുവരെയും ലഭിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 48 മണിക്കൂര്‍ പിന്നിടുമ്പോളും ആക്രമികളുടെ ഒരു ദൃശ്യങ്ങളോ മൊഴികളോ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല.
മൊബൈല്‍ ടവറിന് കീഴില്‍ ആ സമയത്ത് ഉണ്ടായിരുന്ന എല്ലാവരുടെയും വിശദാശംങ്ങള്‍ പോലീസ് ശേഖരിച്ചു. പുറമേ നിന്നുള്ളവരുടെ സാന്നിധ്യം ആ പ്രദേശത്തുണ്ടായിരുന്നോ എന്നാതാണ് പരിശോധിക്കുന്നത്. സംശയമുള്ളവരുടെ വിവരങ്ങളും നേരത്തേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും ഭീഷണിപ്പെടുത്തിയവരുടെ വിവരങ്ങളും സന്ദീപാനന്ദ പോലീസിനും കൈമാറും. സിസിടിവി ദൃശ്യങ്ങള്‍ ഒരു തവണ പരിശോധിച്ചെങ്കിലും ഒരു തവണ കൂടി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Discussion about this post