തിരുവനന്തപുരം: വിവാദത്തില്‍ മുങ്ങിയ യൂത്ത് കോണ്‍ഗ്രസിന്റെ വാഴപിണ്ടി ചാലഞ്ചിന് എട്ടിന്റെ പണി കൊടുത്ത് പോലീസ്. വാഴപ്പിണ്ടിക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി. വാഴപ്പിണ്ടി അയയ്ക്കാന്‍ കൊണ്ടുവന്നാല്‍ എടുക്കരുതെന്നു സ്വകാര്യ കൊറിയര്‍ സര്‍വീസ് സ്ഥാപനങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്കി. പെരിയ ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാഴപ്പിണ്ടി ചാലഞ്ച് തുടങ്ങുമെന്നു യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
തൃശൂരും മറ്റു ചിലയിടങ്ങളിലും കൊറിയര്‍ വഴി മുഖ്യമന്ത്രിക്കു വാഴപ്പിണ്ടി അയയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അപ്രഖ്യാപിത വിലക്ക്.
Discussion about this post