പാറശാല: അയല്‍വാസിയും മക്കളും തടികൊണ്ട് മര്‍ദ്ദിച്ച് അവശനാക്കിയ ആള്‍ മരിച്ചു. അതേസമയം മര്‍ദ്ദനമേറ്റ ആളെ ഉടന്‍ ആശുപത്രിയിലേക്ക് അയ്ക്കണമെന്ന് യാചിച്ച തങ്ങളെ പൊഴിയൂര്‍ എസ്‌ഐ ചീത്തവിളിച്ച് പുറത്താക്കുകയായിരുന്നു എന്ന് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കേ മരിച്ച കുളത്തൂര്‍ പിബി ഭവനില്‍ പാലയ്യന്റെ മരുമകന്‍ അധ്യാപകന്‍ പോള്‍സിങ്.
പാലപ്പന് രോഗിയാണെന്ന് അറിയിച്ചിട്ടും പോലീസുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചില്ല. മാത്രമല്ല എല്ലാം പുറത്തിറങ്ങാനുള്ള അടവാണെന്ന് പറഞ്ഞ് വീട്ടുകാരെ പുറത്താക്കി. അതേസമയം മരിച്ച പാലപ്പന് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബന്ധുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം രണ്ട് പോലീസുകാരെ കൂട്ടി പുവ്വാര്‍ അശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആന്തരിക ക്ഷതമുള്ളതിനാല്‍ ഉടന്‍ താലുക്ക് അശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം
എന്നാല്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടെന്നും, സ്റ്റേഷനിലേക്ക് തിരിച്ചെത്തിക്കാനും എസ്‌ഐ അവശ്യപ്പെട്ടു. സാരമായ മര്‍ദനമേറ്റിട്ടുള്ളതിനാല്‍ ഉടന്‍ അശുപത്രിയിലെത്തിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് അറിയിച്ചപ്പോള്‍ എസ്‌ഐക്ക് ഒപ്പമുണ്ടായിരുന്ന പ്രതികളുടെ ബന്ധുവായ സിപിഎം പ്രാദേശിക നേതാവിന്റെ സാന്നിധ്യത്തില്‍ അസഭ്യവര്‍ഷം നടത്തി മുറിക്ക് പുറത്താക്കി
ശേഷം രാത്രിയില്‍ പാലപ്പന്‍ ഛര്‍ദ്ദിച്ചപ്പോഴാണ് ജാമ്യം എഴുതി വച്ച് പാലയ്യനെ ആശുപത്രിയിലേക്ക് അയക്കാന്‍ തയാറായത്. ഗുരുതരാവസ്ഥയിലായ പാലയ്യനെ നെയ്യാറ്റിന്‍കര താലുക്ക് അശുപത്രിയില്‍ എത്തിച്ചശേഷം മെഡിക്കല്‍കോളേജില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ അടുത്ത ദിവസം അക്രമവിവരം സംബന്ധിച്ച് ഭാര്യ നല്‍കിയ പരാതി പോലീസ് സ്വികരിച്ചില്ല. പ്രതികള്‍ക്കെതിരെ കേസ് എടുക്കണമെന്ന് അവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പോലീസുകാരിയായ മകളെ എസ്‌ഐ ഭിഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ബന്ധുക്കളുടെ അവശ്യപ്രകാരം തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര ഡിവൈഎസ്പി എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് എത്തിച്ച മൃതദേഹം വിലാപയാത്രയോടെ വൈകിട്ട് നാലിന് വിട്ടിലെത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുക, ചികിത്സ നിഷേധിച്ച എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഭാര്യ ഒാമന ഡിവൈഎസ്പിക്ക് പരാതി നല്‍കി.
Discussion about this post