കൊല്ലം: വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി തൊഴിലാളി. ചാത്തന്നൂര്‍ സ്പിന്നിങ് മില്ലിലെ തൊഴിലാളിയാണ് നാട്ടുകാരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.
ഇയാള്‍ക്ക് മൂന്ന് മാസത്തില്‍ ഏറെയായി വേതനം ലഭിച്ചിട്ട്. ഇതേ തുടര്‍ന്നാണ് ആത്മഹത്യ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയത്. ഒടുവില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുമായി സംസാരിച്ച് ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
Discussion about this post