ആലപ്പുഴ: കെഎസ്ആര്‍ടിസി പുറത്തിറക്കിയ ഇലക്ട്രിക് ബസ് കന്നി ഓട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയിലായി. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസാണ് ചേര്‍ത്തല വെച്ച് ചാര്‍ജ് തീര്‍ന്ന് നിന്ന് പോയത്. ബസ് നിന്ന് പോയതിനെ തുടര്‍ന്ന് യാത്രക്കാരുടെ ഭാഗത്തു നിന്ന് ശക്തമായ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ച് തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകളാണ് ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.
Discussion about this post