കൊച്ചി: കൊച്ചിയിലെ വിഷപ്പുകയില്‍ അപകട സാധ്യത ഒഴിവായെന്ന് വിദഗ്ധര്‍. സ്ഥിതി നിയന്ത്രണ വിധേയമാക്കിയത് കടലിനോട് ചേര്‍ന്നുള്ള നഗരമായതിനാലാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി. അതേ സമയം ഗൗരവകരമായ ആരോഗ്യ പ്രശനങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രത നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കുട്ടികള്‍, പ്രായമായവര്‍,ഹൃദ്രോഗികള്‍,ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരെല്ലാം പുക ശ്വസിക്കാതെ മാറി നില്‍ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏത് സാഹചര്യത്തെ അഭിമുഖീകരിക്കാനും വൈറ്റില, ഇരുമ്പനം, തൃപ്പൂണിത്തുറ എന്നീ മേഖലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘം തയ്യാറാണെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.
അതേസമയം അന്തരീക്ഷത്തില്‍ പുകയുടെ സാന്നിദ്ധ്യം ഇനി വരുന്ന 48 മണിക്കൂര്‍ കൂടി തങ്ങി നില്ക്കാന് സാധ്യതയുണ്ട്. ഈര്‍പ്പം കെട്ടി നില്‍ക്കാത്തതും, അന്തരീക്ഷത്തിലെ ചൂടും സ്ഥിതി നിയന്ത്രണ വിധേയമാക്കി. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ രണ്ടു ദിവസത്തോളം സമയമെടുത്തിരുന്നു.
Discussion about this post