കൊച്ചി: ഷിബു എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥം… സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിച്ചവര്ക്ക് മറുപടിയുമായി സംഗീത സംവിധായകന് ബിജിബാല്‍ രംഗത്ത്. ‘ഷിബു ഒരു ചിന്ത’ എന്ന പേരില്‍ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ദേഹം ശിവനാണെങ്കില്‍ അയ്യപ്പന്റെ അച്ഛന് എന്ന അര്‍ത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്ന് ബിജിബാല്‍ പോസ്റ്റില്‍ കുറിച്ചു. തനിക്ക് മാതാപിതാക്കള്‍ നല്കിയ പേര് തുളസീധരന്‍ എന്നാണെന്നും എന്നാല്‍ തന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടുന്നവര്‍ ‘ഷിബു’ എന്നുമൊക്കെ വിളിക്കുമെന്നും സ്വാമി സന്ദീപാനന്ദഗിരിയും പ്രതികരിച്ചിരുന്നു.
ബിജിബാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഷിബു:
ഒരു ചിന്ത. നമ്മള് മലയാളികളില്‍ ചിലരുടെ പേരുകള്‍ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാള്‍, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവര്‍ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവര്‍ക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാര്‍ത്ഥത്തില്‍ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകള്‍.
Discussion about this post