കണ്ണൂര്‍: കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് ഒരു മഹാന്റെ ഡാന്‍സ് വീഡിയോ ആയിരുന്നു. ടിപി ചന്ദ്രശേഖരന് വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന വീഡിയോ. എന്നാല്‍ ആ വാര്‍ത്തയെ തള്ളി പരിഹസിച്ചുള്ള ഒരു ഫേസ്ബുക്ക് കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നത്.
പ്രതിയായ കെ മുഹമ്മദ് ഷാഫി തങ്ങളുടെ പ്രിയ കൂടപ്പിറപ്പാണെന്നും അദ്ദേഹവും മനുഷ്യനാണെന്നും അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും എന്നാണ് കുറിപ്പിന്റെ ഉള്ളടക്കം. മാത്രമല്ല ‘ഡാന്‍സ് കളിക്കരുത് എന്ന വ്യവസ്ഥയില്‍ ഒന്നും അല്ലാലോ പരോള്‍ അനുവദിച്ചത്. അ വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാന്‍ ആണെങ്കില്‍ പരോളിന്റെ ആവശ്യം ഉണ്ടോ. വിയ്യൂര്‍ ജയിലില്‍ തന്നെ ഇരുന്നാല്‍ പോരെ.’ എന്നും കുറിപ്പില്‍ ചോദ്യം ഉയരുന്നു.
‘ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തില്‍ വാദ്യമേളങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക. ഇതാണ് ഞങ്ങളുടെ സഖാവ്. വീണ്ടും പറയുന്നു, അദ്ദേഹം ഒരു മനുഷ്യനാണ്. തളര്‍ത്താന്‍ ആയിട്ടില്ല. എന്നിട്ടല്ലേ തകര്‍ക്കാന്‍.’ എന്നും കുറിപ്പില്‍ പറയുന്നു..
മുഹമ്മദ് ഷാഫി ജീവപര്യന്തം തടവുകാരനാണ്. അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്.
ടിപി കേസ് പ്രതിയെ ന്യായീകരിച്ചുള്ള ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഇത് കെ മുഹമ്മദ് ഷാഫി. ഞങ്ങളുടെ പ്രിയ കൂടപ്പിറപ്പ്.
രണ്ടു ദിവസമായി ഷാഫി നാട്ടിലുള്ള ഒരു സഖാവിന്റെ കല്യാണത്തിന് ഡാന്‍സ് കളിച്ച ഒരു വീഡിയോ ചില മാമ മാധ്യമങ്ങള്‍ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്ക കൂട്ടാന്‍ കിട്ടിയത് പോലെ ആഘോഷിക്കുന്നു മാധ്യമങ്ങളേ ഞങ്ങള്‍ ഒരു കാര്യം ചോദിക്കട്ടെ പരോളില്‍ ഇറങ്ങിയ ഒരാള്‍ വീട്ടില്‍ കതക് അടച്ചു ഇരിക്കണം എന്നാണോ നിങ്ങള്‍ പറയുന്നത് അല്ലെങ്കില്‍
ഡാന്‍സ് കളിക്കരുത് എന്ന വ്യവസ്ഥയില്‍ ഒന്നും അല്ലാലോ പരോള്‍ അനുവദിച്ചത് അദ്ദേഹത്തിനും ഉണ്ട് സ്വപ്നങ്ങളും മോഹങ്ങളും അദ്ദേഹവും മനുഷ്യനാണ് വീട്ടില്‍ നിന്നും പുറത്ത് ഇറങ്ങാതെ ഇരിക്കാന്‍ ആണെങ്കില്‍ പരോളിന്റെ ആവിശ്യം ഉണ്ടോ വിയ്യൂര്‍ ജയിലില്‍ തന്നെ ഇരുന്നാല്‍ പോരെ…
പിന്നെ കല്യാണ വീട്ടിലെ പാട്ടിനൊപ്പം താളം വെച്ചത് പ്രചരിപ്പിക്കുന്ന നിങ്ങള്‍ ഇത് കൂടെ കണ്ണ് തുറന്നു കാണണം ചൊക്ലിയിലെ ശ്രീ നിടുമ്പ്രം മടപ്പുര മഹോത്സവത്തില്‍ വാദ്യമേളങ്ങള്‍ക്കൊപ്പം ചുവടുവെക്കുന്ന ഷാഫിക്ക ഇതാണ് ഞങ്ങളുടെ സഖാവ് വീണ്ടും പറയുന്നു അദ്ദേഹം ഒരു മനുഷ്യനാണ് തളര്‍ത്താന്‍ ആയിട്ടില്ല എന്നിട്ടല്ലേ തകര്‍ക്കാന്‍.
Discussion about this post