തിരുവനന്തപുരം: കെആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവാദ കമന്റിട്ടതുമായി ബന്ധപ്പെട്ട് വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി. സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎല്‍എക്കെതിരേ പരാതിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരി കെആര്‍ മീരയെ ഫേസ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത കേരളാ നിയമസഭാ സമാജികന് വിടി ബല്‍റാമിനെതിരെ നിയമനടപടികള്‍ കൈകൊള്ളണമെന്നാണ് ആവശ്യം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്.
Discussion about this post