കോട്ടയം: 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ എഐസിസി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിനെതിരെ കോടിയേരി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കുന്ന കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണെന്ന് കോടിയേരി ബാലകൃഷ്ണന് ചൂണ്ടികാട്ടിയത്.
‘ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് റാവത്തിന്റെ വാക്കുകള്‍. കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയിലെത്തുമ്പോള്‍ താമരയാകുന്ന സ്ഥിതിയാണിത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണ് ഉളളത്.’ കോടിയേരി ചോദിച്ചു.
നേരത്തെ ബിജെപി നേതൃത്വമായിരുന്നു ക്ഷേത്ര നിര്‍മ്മാണത്തിന് മുറവിളി കൂട്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരും അത്തരത്തില്‍ രംഗത്ത് വന്നിരിക്കുകയാണ്. അയോധ്യയെ കുറിച്ചുള്ള തന്റെ പ്രസ്ഥാവന ഇപ്പോള്‍ തന്നെ പൊതുമണ്ഡലത്തില്‍ ഉണ്ട്. അയോധ്യയില്‍ മികച്ച ക്ഷേത്രം പണിയാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുമെന്നും ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.
ബിജെപിയുടെ പശു രാഷ്ട്രീയം തന്നെയാണ് കോണ്‍ഗ്രസും പിന്തുടരുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
Discussion about this post