ഇടുക്കി: ഇടുക്കിയിലെ കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് സമരത്തിലേക്ക്. ഈ മാസം 27ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തും. തുടര്‍സമരങ്ങള്‍ യുഡിഎഫ് ഉഭയകക്ഷിയോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്താനാണ് യുഡിഎഫിന്റെ നീക്കം. കര്‍ഷക ആത്മഹത്യകള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സമരരംഗത്തുണ്ട്. ഇതിന് ഊര്‍ജം പകരാനാണ് ഘടകകക്ഷികള്‍ കൂടി എത്തുന്നത്. ഇടുക്കിക്ക് 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ബജറ്റിന് ശേഷം അനുവദിച്ചെങ്കിലും അടിയന്തര സാഹചര്യം നേരിടാനുള്ള പണം പാക്കേജില്‍ ഇല്ലെന്നാണ് യുഡിഎഫിന്റെ ആരോപണം.
അയ്യായിരം കോടി രൂപയുടെ പാക്കേജില്‍ നിന്ന് ആയിരം കോടി രൂപയെങ്കിലും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനായി വിനിയോഗിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Discussion about this post