കാസര്‍കോട്: കാസര്‍കോട് ഇരട്ടകൊലപാതക കേസ് ക്രൈംബ്രാഞ്ച് ഇന്ന് കേസ് ഏറ്റെടുക്കും. കുടുംബം ശക്തമായി സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുന്നത്. നിലവിലെ അന്വേഷണ സംഘം കേസ് രേഖകളും ഫയലുകളും ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.
പോലീസ് കസ്റ്റഡിയില്‍ ഉള്ള ഒന്നാം പ്രതി എ പീതാംബരന്റേയും രണ്ടാം പ്രതി സജി ജോര്‍ജിന്റേയും കസ്റ്റഡി കാലവധി ഇന്ന് തീരും. കോടതിയില്‍ ഹാജരാക്കുന്ന ഇവരെ മറ്റുക അഞ്ച് പ്രതികള്‍ക്കൊപ്പം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
Discussion about this post