തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിന് ശേഷം സംസ്ഥാന നേതൃത്വവും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ ചില നിര്‍ണായകകാര്യങ്ങളില്‍ ധാരണയായി. അമിത് ഷാ ഈ മണ്ഡലകാലത്ത് ശബരിമല കയറും. എന്നാല്‍ തീയതി നിര്ദേശിട്ടില്ല.
ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്ന സമീപനമായിരുന്നു അമിത് ഷായുടെത്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള രാഷ്ട്രീയാവസരമായാണ് പാര്‍ട്ടി ഇതിനെ കാണുന്നത്.
നവംബര്‍ എട്ടു മുതല്‍ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കണമെന്ന നിര്‍ദേശം ഉയര്‍ന്നപ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം പ്രതിഷേധ പരിപാടികള്‍ എന്‍ഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post