തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ എണ്‍പത്തഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി.
പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകനൊത്ത് താമസിച്ച് വരികയായിരുന്ന വൃദ്ധയെ മകന് വീട്ടില്‍ നിന്നും പുറത്ത് പോയ തക്കം നോക്കി യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വീടിനകത്തേയ്ക്കു കടന്ന യുവാവ് വൃദ്ധയെ കടന്ന് പിടിച്ചു. വയോധികയുടെ കരച്ചില് കേട്ടെത്തിയ സമീപവാസികളാണ് അക്രമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ബന്ധുക്കള്‍ മാള പോലീസില്‍ പരാതി നല്കി. സംഭത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഓടി രക്ഷപ്പെട്ട യുവാവ് ഒളിവിലാണ്.
Discussion about this post