പാലക്കാട്: എഴുത്തുകാരി കെ ആര് മീരയെ തെറി വിളിക്കാന്‍ അണികള്‍ക്ക് ആഹ്വാനം നല്കുന്ന സൂചനയോടെ കമന്റിട്ട വിടി ബല്‍റാം എംല്‍എ ന്യായീകരണവുമായി രംഗത്ത്. ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ലെന്ന് വിടി ബല്‍റാം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്നെസല്ല, പൊളിറ്റിക്കല്‍ മര്ഡേഴ്സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്ക്കാലം പ്രധാനമെന്നും അദ്ദേഹം കുറിച്ചു. കെആര്‍ മീരയുടെ ഒരു പോസ്റ്റിന് താഴെത്തന്നെയാണ് വിടി ബല്‍റാം കമന്റുമായി എത്തിയത്. എന്നാല്‍ കമന്റിനെതിരെ ധാരാളം ആളുകള്‍ രംഗത്ത് എത്തിയതോടെയാണ് കമന്റിനെ ന്യായീകരിച്ച് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഞങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണെന്ന് ബല്‍റാം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘അഭിസംബോധനകളിലെ പൊളിറ്റിക്കല്‍ കറക്റ്റ്നെസല്ല, പൊളിറ്റിക്കല്‍ മര്ഡേഴ്സ് ഒരു ആധുനിക സമൂഹത്തില്‍ എത്രത്തോളം കറക്റ്റ് ആണ് എന്നത് തന്നെയാണ് തല്ക്കാലം പ്രധാനം.
അതു കൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നത് ഞങ്ങളുടെ രണ്ട് കൂടപ്പിറപ്പുകളുടെ നിഷ്ഠൂരമായ കൊലപാതകം തന്നെയാണ്. നിരപരാധികളായ ചെറുപ്പക്കാരെ അരിഞ്ഞു വീഴ്ത്തുന്ന സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയാണ്. കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ പ്രത്യയശാസ്ത്രത്തില്‍ അന്തര്‍ലീനമായ അസഹിഷ്ണുതയേക്കുറിച്ചും ഹിംസാത്മകതയേക്കുറിച്ചുമാണ്.
അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന സാംസ്കാരിക കുബുദ്ധികളുടെ ട്രാപ്പില്‍ വീഴാന്‍ തല്ക്കാലം ഉദ്ദേശിക്കുന്നില്ല.’
Discussion about this post