തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. പൊതുവേദിയിലെ ചടങ്ങിലാണ് നേതാവിന്റെ വധഭീഷണി. മുഖ്യമന്ത്രിയുടെ കഴുത്തില്‍ കത്തി വെക്കുമെന്നായിരുന്നു ഭീഷണി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ബാലു കനാല്‍ ആണ് തൃശ്ശൂരില്‍ നടന്ന പൊതു വേദിയില്‍ വധഭീഷണി മുഴക്കിയത്. തൃശ്ശൂര്‍ കോപ്പറേഷന് മുന്നില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരത്തില്‍ ആയിരുന്നു വധഭീഷണി.
പിണറായിയുടെ കഴുത്തില്‍ കത്തിവെച്ച് സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്‍ഗ്രസ് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുകയാണെന്നും ബാലു കനാല്‍ പ്രസംഗത്തില്‍ ആക്രോശിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെണ്ട് കമ്മിറ്റി സെക്രട്ടറിയും ചേര്‍പ്പ് സര്‍വീസ് സഹകരണ സംഘം ഡയറക്ടറുമാണ് ബാലു കനാല്‍.
കടപ്പാട്; കൈരളി
Discussion about this post