ആരാധ്യ എന്ന മൂന്നുവയസുകാരിയുടെ ജീവന് രക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടിയേ സമയമുള്ളു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച കുട്ടിയെ രക്ഷിക്കാന്‍ ഉടന്‍ കരള്‍ മാറ്റ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കണം. കുട്ടിയുടെ ദേഹം മുഴുവന്‍ മഞ്ഞനിറമായിക്കഴിഞ്ഞു. കരള്‍ പകുത്ത് നല്കാന് അമ്മ തയ്യാറാണ്. എന്നാല്‍ ചികിത്സയ്ക്ക് മുപ്പത് ലക്ഷത്തോളം രൂപം ചെലവ് വരും.
നിര്‍ധന കുടുംബം സുമനസ്സുകളുടെ സഹായം തേടുകയാണ്. സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് കുടുംബത്തിന്റെ ദയനീയ അവസ്ഥ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചത്.
Discussion about this post