കോഴിക്കോട്: ആയഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമെന്നാണ് സൂചന. അക്രമത്തില്‍ ഓഫീസിന്റെ ജനലും വരാന്തയില്‍ സൂക്ഷിച്ചിരുന്ന ബോര്‍ഡുകളും കത്തി നശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആയഞ്ചേരി ടൗണില്‍ ഉച്ചക്ക് രണ്ട് മണി വരെ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.