പാലക്കാട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ അടിയന്തിരമായി തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് പരാതിയുമായി ആര്‍എസ്എസ് നേതൃത്വം. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്തതില്‍ ബിജെപി നേതൃത്വം വേണ്ടത്ര വിജയിച്ചില്ലെന്നും നേതൃത്വം പരാതിപ്പെടുന്നുണ്ട്. കുമ്മനത്തെ അടിയന്തിരമായി തിരികെ എത്തിക്കാതെ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടില്ലെന്നും ആര്‍എസ്എസ് നേതാക്കള്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്.
കുമ്മനത്തെ ഗവര്‍ണ്ണറാക്കിയത് മുതല്‍ ഉടക്കിനില്‍ക്കുന്ന ആര്‍എസ്എസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ദേശീയ നേതൃത്വത്തിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ശ്രീധരന്‍പിള്ളയെയും കുമ്മനം രാജശേഖരനെയും താരതമ്യം ചെയ്തുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്. ശബരിമല പോലെ ഹൈന്ദവസമുദായത്തെ ഒപ്പം നിര്‍ത്താവുന്ന വിഷയമുണ്ടായിട്ടും ബിജെപി സംസ്ഥാന നേതൃത്വം വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നാണ് ആര്‍എസ്എസ്സിന്റെ കുറ്റപ്പെടുത്തല്‍.
സുവര്‍ണ്ണാവസരം കളഞ്ഞുകുളിച്ചെന്നായിരുന്നു പരാതി. ശബരിമല പ്രശ്‌നത്തെ സുവര്‍ണ്ണാവസരമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ള മുമ്പ് വിശേഷിപ്പിച്ചത്. വിവിധ സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്താന്‍ കുമ്മനത്തിന് കഴിയുമെന്നാണ് സംഘടന എടുത്തുകാണിച്ചത്. എല്ലാം ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഷായുടെ മറുപടി.
Discussion about this post