തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. ഓഫ്ലൈന് രജിസ്ട്രേഷന് നവംബര്‍ ഒന്നിനും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നവംബര്‍ പത്തിനുമാണ് തുടങ്ങുന്നത്. ഡെലിഗേറ്റ് ഫീസ് 2000 രൂപ. വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപയാണ് രജിസ്ട്രേഷന് ഫീസ്. ഇത്തവണ സൗജന്യ പാസുകള്‍ ഇല്ല. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് ചലച്ചിത്ര മേള.
പ്രളയം കാരണം ഇത്തവണ ചലച്ചിത്രമേളയ്ക്ക് സര്‍ക്കാര്‍ ധനസഹായം ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡെലിഗേറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ തവണ ഡെലിഗേറ്റ് പാസിന് 650 രൂപയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് 350 രൂപയുമായിരുന്നു.