ദോഹ: പുല്‍വാമയില്‍ പാകിസ്താന് നടത്തിയ ഭീകരാക്രമണത്തിന് തക്ക മറുപടി ഇന്ത്യ നല്‍കണമെന്ന് ശശി തരൂര്‍ എംപി. യുദ്ധസമയത്തെ തിരഞ്ഞെടുപ്പ് കേന്ദ്രത്തിന് അനുകൂലമായാലും പാകിസ്താന് മറുപടി നല്‍കണമെന്ന് ശശി തരൂര്‍ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനത്തിനേറ്റ മുറിവാണ് പുല്‍വാമയിലെ ഭീകരാക്രമണമെന്ന് ശശി തരൂര്‍ ദോഹയിലെ പരിപാടിയില്‍ പറഞ്ഞു.
പാകിസ്താന് മറുപടി നല്‍കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ വികാരത്തിനൊപ്പം കോണ്‍ഗ്രസ് ഉണ്ടെങ്കിലും ജനങ്ങളുടെ സംശയങ്ങള്‍ ന്യായമാണ്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജനത പാകിസ്താന് മറുപടി നല്‍കണമെന്ന് ആഗ്രഹിക്കുന്നു.
ഇതിന് വേണ്ടി കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പം നില്ക്കും. ദോഹയില്‍ കെഎംസിസി സംഘടിപ്പിച്ച മലപ്പുറം പെരുമ പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ശശി തരൂര്‍.
പുല്‍വാമ സംഭവത്തില്‍ പാര്‍ട്ടിക്കുള്ള സംശയം തന്നെയാണ് ജനങ്ങള്‍ക്കുമുള്ളത്.
മോഡി സര്‍ക്കാര്‍ ഒരുതവണ കൂടി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയില്‍ ജനാധിപത്യം ഇല്ലാതാകുമെന്നും മതേതര ജനാതിപത്യത്തിന്റെ പ്രതിഛായയ്ക്ക് തീരാകളങ്കം വരുത്തിക്കൊണ്ടാണ് മോഡിയുടെ സര്‍ക്കാര്‍ അധികാരം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post