കാസര്‍കോട്; പെരിയ ഇരട്ട കൊലപാതകത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെസുധാകരന് പറഞ്ഞു. കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം പ്രഹസനമാക്കി മാറ്റുകയാണ്. പീതാംബരന്റെ വാക്കിന്റെ പുറത്താണ് കേസ് കൊണ്ടു പോകുന്നതെന്നും കെ സുധാകരന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അന്വേഷണ സംഘത്തിലുള്ളത് ഇടതു പക്ഷ സഹയാത്രികര്‍ മാത്രമാണ്. ഇതിലും ഭേദം സിപിഎം അന്വേഷിക്കുന്നതാണ്. യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന് മുന്നില്‍ വരുന്നില്ലെങ്കില്‍ കൊലപാതകങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അന്വേഷണം സിബിഐ യ്ക്ക് വിടണമെന്നും സുധാകരന് പറഞ്ഞു.
Discussion about this post