കാസര്‍കോട്: കല്യോട്ട് ഇരക്കൊലപാതകത്തെ തുടര്‍ന്ന് സിപിഎമ്മിനെതിരെ വിവാദ ആരോപണങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് എത്തിയ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദര്‍ശിക്കാത്തതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം കോണ്‍ഗ്രസുകാരുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് പി കരുണാകരന് എംപി.
മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിച്ചില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ഇരട്ട കൊലപാതകത്തെ സിപിഎം ശക്തമായി അപലപിച്ചിട്ടുണ്ട്. ഈ വിഷയത്തിലെ പാര്‍ട്ടിയുടെ സമീപനം മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും കരുണാകരന് വ്യക്തമാക്കി.
Discussion about this post