കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലം സന്ദര്‍ശിച്ചാല്‍ അപമാനിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കമെന്ന് പി കരുണാകരന് എംപി. കോണ്‍ഗ്രസ് പെരിയയില്‍ വ്യാപക അക്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഓഫീസുകള്‍ വ്യാപകമായി തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം നടന്നതിന് ശേഷം വീടുകളും പാര്‍ട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടിരുന്നു. അത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കരുണാകരന് എംപി.
Discussion about this post