കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഗൂഡാലോചനയില്‍ ഉള്‍ക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച് സംഘര്‍ഷത്തിന് ഇടയാക്കി. ആലുവ എസ്പി ഓഫീസിലേക്കും കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്കും 11.45 ലാണ് മാര്‍ച്ച് തുടങ്ങിയത്.
കോര്പറേഷന് ഓഫീസിന് മുന്നില്‍ മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. അതിനെ തുടര്‍ന്ന് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷവും മുദ്രാവാക്യം വിളി തുടര്‍ന്ന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കുര്യാക്കോസാണ്.
Discussion about this post