തിരുവനന്തപുരം: തമ്പ്രാക്കന്മാരുടെ സ്വഭാവമാണ് എന്‍എസ്എസ് കാണിക്കുന്നത് മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ പാര്‍ട്ടിക്കില്ല. എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് രംഗത്ത്.
അതേസമയം കാസര്‍കോട്ടെ കൊലപാതകങ്ങളുടെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്നും തിരിച്ച് ഒന്നും ചെയ്യരുതെന്നു പ്രവര്‍ത്തകരോടു നിര്‍ദേശിച്ചിട്ടുണ്ടെന്നും അത്തരം സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്കുന്നതു സര്‍ക്കാരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല പഴയ പ്രവര്‍ത്തന രീതി തുടരാന്‍ സിപിഎം ആലോചിക്കുന്നില്ല. ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.
Discussion about this post