കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തിന്റെ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കളക്ടര്‍ മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ചു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലാമത്തെ തവണയാണ് ഇത്തരത്തില്‍ തീ പിടുത്തമുണ്ടാകുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും ദുര്‍ഗന്ധവും പടര്‍ന്നിരുന്നു.
അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് മേയര്‍ ചൂണ്ടികാണിച്ചത്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും.
Discussion about this post