കാസര്‍കോട്: പെരിയയില്‍ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പെരിയ ഇരട്ട കൊലപാതക കേസിലെ മുഖ്യപ്രതി പിതാംബരന്റെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനിരിക്കെയാണ് സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. നേതാക്കളെ കൈയ്യേറ്റം ചെയ്യാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്നീട് അറസ്റ്റു ചെയ്ത് നീക്കി.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന് എംപിയുടെ നേതൃത്വത്തില്‍ ജില്ലയിലുള്ള നേതാക്കളുടെ സംഘമാണ് പീതാംബരന്റെ വീട് സന്ദര്‍ശിക്കുന്നത്. പിതാംബരന്റെ കുടുംബത്തെ തള്ളികളയാന്‍ ആകില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.
Discussion about this post