തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വെച്ച് പ്രതിഷേധിച്ച നടപടിയെ വിമര്‍ശിച്ച് അക്കാദമി പ്രസിഡന്റ് വൈശാഖന്. യൂത്ത് കോണ്‍ഗ്രസിന്റേത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. കൂടാതെ സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചില്ലെന്നാരാണ് പറഞ്ഞതെന്ന് വൈശാഖന് ചോദിച്ചു.
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സാംസ്കാരിക നായകര്‍ മൗനം പാലിക്കുന്നു എന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വെച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്ത് വന്നിരുന്നു.
തൊട്ടുപിന്നാലെ മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയക്കുമെന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കുളള വാഴപ്പിണ്ടി കൊറിയര്‍ സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റ് ഓഫീസിന് പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരുവനന്തപുരത്തേക്ക് വാഴപ്പിണ്ടി കൊറിയര്‍ ചെയ്യാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
Discussion about this post