കൊച്ചി: ഇരു വൃക്കകളും തകരാറിലായ മകന് വേണ്ടി വീണ്ടും കരഞ്ഞ് അഭ്യര്‍ത്ഥിച്ച് നടി സേതുലക്ഷ്മി. അബൂദബിയിലെത്തിയ സേതുലക്ഷ്മി മകന്റെ അവസ്ഥ പരിതാപകരമാണെന്നും സുമനസുകള്‍ സഹായിക്കണമെന്നും പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.
നവംബറിലാണ് മകന്റെ രോഗവിവരങ്ങള്‍ പറഞ്ഞ് സേതുലക്ഷ്മി ലൈവില്‍ വന്നത്. പിന്നാലെ സോഷ്യല്‍ മീഡിയ അടക്കം ഇത് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് പലരും സഹായവാഗ്ദാനങ്ങള്‍ നല്കി. പക്ഷെ കുറച്ചുപേര്‍ മാത്രമേ സഹായം നല്കിയുള്ളൂ… നടി പൊന്നമ്മ ബാബു താന്‍ വൃക്ക നല്‍കാമെന്ന് പറഞ്ഞ് അവരെ സമീപിക്കുകയും അത് പിന്നീട് വിവാദത്തിലവസാനിക്കുകയും ചെയ്തു.
വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍, ആ ജീവന് രക്ഷിക്കാനുള്ള സഹായം തേടിയാണ് ഈ അമ്മ തൊഴുകൈകളോടെ നിന്നത്. അതിന് ശേഷം സമൂഹത്തിന്റെ നാനാഭാഗത്ത് നിന്ന് പലരും സഹായ മനസ്സുമായി എത്തിയെങ്കിലും വളരെ കുറച്ച് പേരേ അത് യാഥാര്ത്ഥ്യമാക്കിയുള്ളൂ.
നടനും മിമിക്രി താരവുമായ കിഷോറിന് ഭാര്യയും പറക്കമുറ്റാത്ത രണ്ട് മക്കളുമുണ്ട്. ഭാര്യക്ക് ജോലിയില്ല. അവരാണ് അദ്ദേഹത്തിന് തന്റെ വൃക്ക നല്കാന് ഒടുവില്‍ തീരുമാനിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയില്‍ ഡയാലിസിസ് നടത്താന്‍ വേണ്ടി മകന്റെ കുടുംബവും സേതുലക്ഷ്മിയമ്മയും മാസങ്ങളായി വട്ടിയൂര്‍ക്കാവിലെ വാടക വീട്ടിലാണ് താമസിക്കുന്നത്.
ഇനിയും ചികിത്സക്കുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് കുടുംബം. പ്രവാസികള്‍ സഹായിക്കണമെന്ന് നിറകണ്ണുകളോടെ സേതുലക്ഷ്മി ആവശ്യപ്പെട്ടു.
ബന്ധപ്പെടേണ്ട നമ്പര്‍: 9567 6211 77, +971 554757570(ഫിറോസ്).
Discussion about this post