തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍
രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലുകളില്‍ ചാര്‍ജ് ചെയ്ത് എല്ലാ കേസുകളിലും ബിജെപി, ശബരിമല കര്‍മ്മസമിതി നേതാക്കള്‍ പ്രതികളാകും.
ഹര്‍ത്താല്‍ ആക്രമണങ്ങളില്‍ കേസെടുക്കുമ്പോള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ടിപി സെന്‍കുമാറും കെപി ശശികലയും പിഎസ് ശ്രീധരന്‍പിള്ളയും കെഎസ് രാധാകൃഷ്ണനും ഒ രാജഗോപാല്‍ എംഎല്‍എയുമടക്കമുള്ളവര്‍ പ്രതികളാകും.
നേരത്തെ ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ നേതാക്കളില്‍ നിന്ന് ഈടാക്കാണമെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോടതി ഉത്തരവിട്ടിരുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ 1 കോടി 45 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 38,52042 രൂപയുടെ പൊതുസ്വത്തിനും 10,64,5726 രൂപയുടെ സ്വകാര്യ സ്വത്തിനും നാശമുണ്ടായിട്ടുണ്ട്. ഈ തുക നേതാക്കളില്‍ നിന്ന് ഈടാക്കാനാണ് കോടതി ഉത്തരവായിട്ടുള്ളത്.
ശബരിമലയില്‍ സ്ത്രീകള്‍ ദര്‍ശനം നടത്തിയതിനെതിരെ നടന്ന ഹര്‍ത്താലില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത 990 കേസുകളിലും ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളെ പ്രതിചേര്‍ക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.