കൊടുങ്ങല്ലൂര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് വസന്ത്കുമാറിന്റെ മക്കളുടെ പഠനച്ചെലവ് ഇനി ചേരമാന്‍ മസ്ജിദ് മഹല്ല് വഹിക്കും. മഹല്ല് പ്രസിഡന്റ് പ്രസിഡന്റ് ഡോ. പിഎ മുഹമ്മദ് സയീദാണ് ഇക്കാര്യം അറിയിച്ചത്. വീരമ്യത്യു വരിച്ച സൈനികര്‍ക്കായി നടത്തിയ പ്രാര്‍ത്ഥനാ സന്ധ്യയിലാണ് ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലം എംഎല്‍എയെയും സര്‍ക്കാരിനെയും അറിയിക്കും.
മഹല്ല് ഇമാം സൈഫുദ്ധില് അല്‍ ഖാസ്മി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. മഹല്ല് സെക്രട്ടറി എസ്എ അബ്ദുല്‍ കയ്യൂം, നഗരസഭ വികസന കാര്യ ചെയര്മാന് കെഎസ് കൈസാബ്, കൗണ്‍സിലര്‍മാരായ അഡ്വ. സിപി രമേശന്, കെഎ സഗീര്‍ എന്നിവര്‍ സംസാരിച്ചു. കൊടുങ്ങല്ലൂര്‍ വിശേഷങ്ങള്‍ എന്ന പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Discussion about this post